മുൻ സർക്കാർ കാലത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ്​ ഡയറക്​ടർ നിയമനം​ ചർച്ചയാകുന്നു

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ നിയമന വിവാദത്തിനുപിന്നാലെ മുൻ സർക്കാറി​െൻറ കാലത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ നിയമനവും ചർച്ചയാകുന്നു. സ്വകാര്യ കോളജ് അധ്യാപകനെ ചട്ടങ്ങൾ മറികടന്ന് ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ ഡയറക്ടറായി നിയമിച്ചതാണ് ചർച്ചയാവുന്നത്. മുസ്ലിം ലീഗ് പ്രവർത്തകനും തിരുവനന്തപുരം പാങ്ങോട് മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകനുമായ ഡോ. പി. നസീറിനെയാണ് ഡയറക്ടറാക്കിയത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇൗ നിയമനത്തിലെ ചട്ടലംഘനം പുറത്തുവന്നത്. 2011 -16 കാലയളവിലാണ് നസീർ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറായത്. 2016 ജനുവരി 20ന് നടന്ന മന്ത്രിസഭയോഗത്തിൽ ഡോ. പി. നസീറിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ തസ്തികയിൽ െറഗുലറൈസ് ചെയ്യുന്നതിന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ധന, നിയമ, ഉദ്യോഗസ്ഥ പരിഷ്കാര വകുപ്പുകൾ ഇദ്ദേഹത്തെ ഉൾക്കൊള്ളിക്കുവാനുള്ള പ്രപോസൽ അംഗീകരിച്ചിരുന്നില്ല. ഇൗ വകുപ്പുകളുടെ എതിരഭിപ്രായം മറികടന്ന് ഇത്തരമൊരു ശിപാർശ നൽകാനിടയായ സാഹചര്യം ഇതു സംബന്ധിച്ച ഫയലിൽ വ്യക്തമാക്കിയിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.