കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമസ്ഥന്​ നൽകി

പേരാമ്പ്ര: ടൗണിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമസ്ഥന് തിരിച്ചുനൽകി. ചെറുവണ്ണൂർ കാഞ്ഞോട്ട് മീത്തൽ ശ്രീ ധരനാണ് തിങ്കളാഴ്ച ആഭരണങ്ങളടങ്ങിയ കവർ വീണു കിട്ടുന്നത്. രണ്ടു മാലയും ഒരു പാദസരവുമാണ് കവറിൽ ഉണ്ടായിരുന്നത്. ഇതു പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ഇദ്ദേഹത്തി​െൻറ മകൻ ശ്രീജിൽ വിവരം ഫോൺ നമ്പർ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. ഉടമ പേരാമ്പ്ര ടൗണിലെ ചുമട്ടു തൊഴിലാളി അഴകത്ത് മീത്തൽ മഹറൂഫ് ഈ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് മഹറൂഫ് ആഭരണം ഏറ്റുവാങ്ങി. ശ്രീധരനെ പേരാമ്പ്ര സബ് ഇൻസ്പെക്ടർ പി.പി. ദിനേശ് പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.