മേപ്പയൂർ: രാഷ്ട്രപിതാവിെൻറ കൊലപാതകം പുനരാവിഷ്കരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ വക്താക്കൾ മഹാത്മഗാന്ധിയു ടെ ഓർമകൾപോലും ഭയപ്പെടുന്നവരാണെന്നാണ് തെളിയിക്കുന്നതെന്ന് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി പറഞ്ഞു. ഗാന്ധിനിന്ദക്കെതിരെ യുവജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് വി.പി. ദാനിഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുനിൽ ഓടയിൽ, സുരേഷ് ഓടയിൽ, ബി.ടി. സുധീഷ് കുമാർ, പി.കെ. രതീഷ്, കെ.എം. പ്രമീഷ് എന്നിവർ സംസാരിച്ചു. എൻ.പി. ബിജു, പി.കെ. അഭിലാഷ്, കെ. ലിഗേഷ്, പി.കെ. ലാലുപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.