നന്മണ്ട: ചീക്കിലോട് എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിെൻറ ഭാഗമായി വിളംബര ജാഥ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ചീക്കിലോട് ടൗൺ, കൊളത്തൂർ, മുന്നൂർക്കയിൽ, പാവണ്ടൂർ, എടക്കര എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ചീക്കിലോട് സമാപിച്ചു. നൂറു കണക്കിന് ബൈക്കുകളിലായി നടന്ന വിളംബര ജാഥയിൽ അധ്യാപകരും പൂർവ വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.