പറമ്പിൽബസാർ: പോലൂർ റെസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ പോലൂർ ക്ഷേത്ര പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. സമീപപ്രദേശത്ത് സാമൂഹികേദ്രാഹികളുടെ പ്രവർത്തനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കാമറ സ്ഥാപിച്ചത്. പ്രദേശത്ത് നടന്ന കൊലപാതകത്തിന് പൊലീസിന് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ചേവായൂർ പൊലീസിെൻറ നിർദേശപ്രകാരമാണ് റെസിഡൻറ്സ് അസോസിയേഷൻ ഈ ഉദ്യമത്തിനിറങ്ങിയത്. ചേവായൂർ എസ്.ഐ ബാബു കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഇതിനോടൊപ്പം കുടുംബസംഗമവും നടന്നു. പ്രസിഡൻറ് ആശിഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോഹനൻ, മായിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി സയ്യിദ് ഹാഷിം ഹുസൈൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.