കോൺഗ്രസ് പദയാത്ര

മേപ്പയൂർ: ജനവിരുദ്ധ സർക്കാറുകൾക്കെതിരെ വർഗീയ ഫാഷിസത്തിനെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നട ത്തി. ജാഥാ ക്യാപ്റ്റനും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായ സി. രാമദാസും വൈസ് പ്രസിഡൻറ് എസ്. മുരളീധരനും നയിച്ച പദയാത്ര രാവിലെ ഒമ്പതിന് കാരയാട് തണ്ടയിൽ താഴെനിന്ന് പ്രയാണമാരംഭിച്ചു. പടിഞ്ഞാറയിൽ താഴെ, ഏക്കാട്ടൂർ, തറമൽ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊട്ടേരി, പറമ്പത്ത്, അരിക്കുളം, മാവട്ട്, അരിക്കുളം മുക്ക്, ഊരള്ളൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, ഇ.വി. രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. വേണുഗോപാലൻ, ജിതേഷ് മുതുകാട്, ഒ.കെ. ചന്ദ്രൻ, അരവിന്ദൻ മേലമ്പത്ത് എന്നിവർ സംസാരിച്ചു. പി. കുട്ടികൃഷ്ണൻ നായർ, കെ. അഷറഫ്, ടി.എം. സുകുമാരൻ, പി.എം. രാധ, ലത പൊറ്റയിൽ, ശ്രീജ പുളിയത്തിങ്കൽ മീത്തൽ, റിയാസ് ഊട്ടേരി, എ.കെ. അഹമ്മദ് കുട്ടി, കെ. ശ്രീകുമാർ, ആദർശ് അരിക്കുളം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.