മുക്കം: രണ്ടാം ഘട്ട ശുചീകരണത്തിലൂടെ വെൻഡ് പൈപ്പ് പാലത്തിനടിയിൽ വന്നടിഞ്ഞ മാലിന്യം പൂർണമായും നീക്കി ഇരുവഴിഞ്ഞിപ്പുഴയിൽ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. വെൻഡ് പൈപ്പിെൻറ മുഴുവൻ ദ്വാരങ്ങളിലൂടെയും വെള്ളം ഒഴുകിത്തുടങ്ങി. വലുതും ചെറുതുമായ മരങ്ങൾ കയറിൽ കെട്ടി കരയിലേക്ക് നീക്കി. അടിഞ്ഞുകൂടിയ മണ്ണ് പുഴയിലേക്കുതന്നെ മാറ്റി. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു ശുചീകരണം. ഐഡിയൽ റിലീഫ് വിങ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് മുട്ടത്ത്, മേഖല ലീഡർ അഷ്‌റഫ് വയനാട്, ഗ്രൂപ് ലീഡർ എം.വി. അബ്ദുറഹിമാൻ, സൈനബ കാസർകോട്, ഫൗസിയ കാസർകോട്, അസ്മ, സുഹ്റ പാലിയിൽ, ഇസ്മായിൽ കാസർകോട്, കെ.സി. മൊയ്തീൻ കോയ, അൻവർ സാദത്ത്, പി.കെ. ഷംസുദ്ദീൻ ആനയാകുന്ന്, കെ.സി. മുഹമ്മദലി, സലിം പൊയിലിൽ, തൗഫീഖ് വെങ്കളത്ത്, എൻ.കെ. അൻവർ, ഷഫീഖ് മാടായി, ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയ പുരുഷ-വനിത പ്രവർത്തകർ, സോളിഡാരിറ്റി, എെൻറ മുക്കം വാട്സ്ആപ് കൂട്ടായ്മ, ചേന്ദമംഗലൂർ സോഷ്യൽ സർവിസ് വിങ്, താഴക്കോട് എൽ.പി സ്കൂൾ പി.ടി.എ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സേവനം. സ്ത്രീകളുൾെപ്പടെ നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.