കേരളത്തെ കലാപഭൂമിയാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു

കുന്ദമംഗലം: കേരളത്തെ കലാപഭൂമിയാക്കാനാണ് സംഘ്പരിവാർ ശ്രമമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത്. സംഘ്പരിവാർ കലാപം പിടിച്ചുകെട്ടുക, സ്വൈരജീവിതം ഉറപ്പാക്കുക എന്ന തലക്കെട്ടിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രട്ടറി മുസ്‌ലിഹ്‌ പെരിങ്ങൊളം, സി. അബ്ദുറഹ്മാൻ, കെ. സുബൈർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം. മൊയ്‌തീൻ, അബ്ദുൽ കരീം പൈങ്ങോട്ടുപുറം, കെ.സി. സലീം, എം.സി. മജീദ്, കെ.കെ. അബ്ദുൽ ഹമീദ്, കാസിം പടനിലം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.