കൊടിയത്തൂർ: എ.പി. അഷ്റഫ് വിന്നേഴ്സ് പ്രൈസ് മണിക്കും പ്ലാനറ്റ് പ്ലൈ റണ്ണേഴ്‌സ് പ്രൈസ് മണിക്കും കൊടിയത്തൂർ പെയി ൻ ആൻഡ് പാലിയേറ്റിവും യങ് സ്റ്റാർ കാരക്കുറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഞായറാഴ്ച 7.30ന് കൊടിയത്തൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കോസ്മോസ് തിരുവമ്പാടി കോമ്പി ബ്ലോക്ക് തൃക്കളയൂരിനെ നേരിടും. മത്സരത്തിൽ 16 ടീമുകൾ പങ്കെടുക്കും. കൊടിയത്തൂർ കോട്ടമ്മലിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയും കലാപ്രകടനങ്ങളോടെയുമാണ് മേള കൊടിയേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.