ഉൗർജ സംരക്ഷണ റാലിയും ബോധവത്​കരണവും

കക്കോടി: ദേശീയ ഉൗർജ സംരക്ഷണവാരത്തോടനുബന്ധിച്ച് സെമിനാർ നടത്തി. നിറവ് വേങ്ങേരിയുടേയും വിമൻസ് കോളജ് കക്കോടിയുടേയും സംയുക്താഭിമുഖ്യത്തിൽ വിമൻസ് കോളജിൽ നടന്ന പരിപാടി ചേളന്നൂർ ബ്ലോക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉൗർജസംരക്ഷണറാലി വാർഡംഗം എം. രാജേന്ദ്രൻ ഫ്ലാഗ് ഒാഫ് ചെയ്തു. എനർജി മാനേജ്മ​െൻറ് സ​െൻറർ പ്രതിനിധി പി.ടി. അഞ്ജലി ഉൗർജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ബോധവത്കരണ ക്ലാസെടുത്തു. വിമൻസ് കോളജ് പ്രിൻസിപ്പൽ ഭാരതി മാവിളി അധ്യക്ഷത വഹിച്ചു. നിറവ് പ്രസിഡൻറ് പി.പി. മോഹനൻ, നിറവ് കമ്പനി ലിമിറ്റഡ് ചെയർമാൻ എ.പി. സത്യൻ എന്നിവർ സംസാരിച്ചു. എം. രാജേന്ദ്രൻ ഉൗർജസംരക്ഷണ സന്ദേശം നൽകി. കോളജ് യൂനിയൻ ചെയർപേഴ്സൻ പി. അനിഷ നന്ദി പറഞ്ഞു. കർമനിരതനായിരിക്കെ മരണത്തിനു കീഴടങ്ങിയ പൊതുപ്രവർത്തകൻ ചേളന്നൂർ: േജാലിക്കിടെ മരിച്ച സ്കൂൾ ജീവനക്കാരൻ ജീവിതാവസാനംവരെ കർമനിരതനായ പൊതുപ്രവർത്തകൻ. ചേളന്നൂർ എസ്.എൻ. ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ ഒാഫിസ് അസിസ്റ്റൻറായ കണ്ണങ്കര പരേതരായ നഞ്ചനാത്ത് മാധവ​െൻറയും തെക്കേതലക്കൽ ശകുന്തളയുടെയും മകൻ ഷാജു (46) ചൊവ്വാഴ്ചയും പതിവുപോലെ നേരത്തേ സ്കൂളിലെത്തി കർമനിരതനാവുകയായിരുന്നു. പത്തുമണിയോടെ അസ്വാസ്ഥ്യം തോന്നിയ ഷാജു സഹപ്രവർത്തകരോട് പറഞ്ഞ് ത​െൻറ ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്നു. ഭാര്യയേയും കൂട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും അസ്വാസ്ഥ്യം മൂർച്ഛിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഉടൻ മരിക്കുകയായിരുന്നു. ശ്രീനാരായണ മന്ദിരം (എസ്.എൻ.ഡി.പി ചേളന്നൂർ ശാഖ) സെക്രട്ടറി, സർഗം െറസിഡൻസ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്ന ഷാജു പ്രദേശവാസികളുടെ എല്ലാ കാര്യങ്ങളിലും സഹായിയായിരുന്നു. അടുത്താഴ്ച പ്രദേശത്ത് സംഘടപ്പിച്ച ജീവിതശൈലീ രോഗങ്ങളുടെ ക്യാമ്പിനുള്ള പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഷാജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.