കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ വാർഷിക സമ്മേളനം

കുറ്റിക്കാട്ടൂർ: ശംസുൽ ഉലമ സ്മാരക ഇസ്ലാമിക് സ​െൻറർ ജാമിഅ യമാനിയ 19ാം വാർഷിക ഒമ്പതാം സനദ് ദാന സമ്മേളനം തുടങ്ങി. യ മാനിയ പ്രിൻസിപ്പലും സമസ്ത പ്രസിഡൻറുമായ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തിയതോടെയാണ് മൂന്നു ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടന സമ്മേളനം യമാനിയ വർക്കിങ് പ്രസിഡൻറ് ഹംസ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി. എ.ടി. ബഷീർ ഹാജി, സലാം ഫൈസി മുക്കം, നടുക്കണ്ടി അബൂബക്കർ, ഇബ്രാഹീം ഹാജി തിരുവള്ളൂർ, ലത്തീഫ് ഫൈസി സലാല, ഒളവണ്ണ അബൂബക്കർ നാരിമി, ബി.എസ്.കെ. തങ്ങൾ, മുജീബ്റഹ്മാൻ പാണ്ടികശാല, എൽ.ഐ.സി. മുഹമ്മദ് ഹാജി, ദീവാർ ഹുസൈൻ ഹാജി, കെ. മൂസ്സ മൗലവി, ആർ.വി. കുട്ടി ഹസൻ ദാരിമി, ടി.പി. സുബൈർ എന്നിവർ സംസാരിച്ചു. യമാനിയ്യ കമ്മിറ്റി വർക്കിങ് സെക്രട്ടറി കെ.പി. കോയ സ്വാഗതവും മുജീബ് എടക്കണ്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.