മാവൂർ: അടിസ്ഥാന സൗകര്യമില്ലാത്തതും ശുചിത്വം പാലിക്കാത്തതുമായ കെട്ടിടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ ്പിക്കുന്നതിനെതിരെ മാവൂരിൽ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കി. ശുചിമുറികളില്ലാത്തതും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ തിങ്ങിത്താമസിക്കുന്നതുമായ കെട്ടിടങ്ങൾക്കെതിരെയാണ് നടപടി. പൊലീസിെൻറ സഹായത്തോടെ രാത്രികാല പരിശോധന നടത്തിയാണ് നടപടിയെടുക്കുക. കൽപ്പള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മ കണ്ടെത്തി. ഉടമയിൽനിന്ന് പിഴ ഇൗടാക്കുന്നതടക്കമുള്ള നടപടിയെടുക്കുകയും ചെയ്തു. നേരത്തേ അധികൃതർ നടത്തിയ പരിശോധനയിൽ ശുചിത്വം പാലിക്കണമെന്ന നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെതുടർന്നാണ് നടപടിയുണ്ടായത്. 40ഒാളം പേർ ഇവിടെ തിങ്ങിത്താമസിക്കുന്നതായി സൂചന ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ മറ്റു കേന്ദ്രങ്ങളിലും പരിശോധന നടത്തും. അടിസ്ഥാന സൗകര്യമില്ലാതെയും ശുചിത്വം പാലിക്കാതെയും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു. ചില കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പും നൽകിയിരുന്നു. ഒരു വർഷം മുമ്പ് മാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ കോളറ പടർന്നുപിടിച്ചിരുന്നു. കൃത്യസമയത്തെ ഇടപെടലിലൂടെയാണ് രോഗം നിയന്ത്രണവിധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.