കോഴിക്കോട്: നടപ്പുകാലത്തിെൻറ െകാള്ളരുതായ്മകളെ ഒാർമിപ്പിച്ച് 'ചക്കരപ്പന്തൽ'അരങ്ങിൽ. വിവാഹം കഴിക്കാൻ അതിയാ യി ആഗ്രഹിക്കുന്ന 40 കഴിഞ്ഞ ദരിദ്രയായ യുവതി, ജ്യേഷ‌്ഠൻ, ബന്ധുവായ പ്രായമുള്ള സ‌്ത്രീ മാളു അമ്മ, പെണ്ണുകാണാൻ വരുന്ന വെട്ടുകാരൻ കണാരൻ എന്നീ കഥാപാത്രങ്ങളിലേക്കെല്ലാം അസാമാന്യ ഉൾക്കരുത്തോടെയാണ‌് അപ്പുണ്ണി ശശി നടന്നുകയറിയത‌്. നർമത്തിലും ഗൗരവത്തിലും ചിന്തിപ്പിച്ചാണ‌് നാടകം പുരോഗമിച്ചത‌്. നാടകത്തിെൻറ രചനയും ശശിയാണ‌് നിർവഹിച്ചത്. ആദ്യ അവതരണം സംവിധായകൻ രഞ‌്ജിത‌് ഉദ‌്ഘാടനം ചെയ‌്തു. കഥയും സംവിധാനവും പ്രശസ‌്ത നാടക പ്രവർത്തകൻ ശിവദാസ‌് പൊയിൽക്കാവ‌്. ആർട‌് നിധീഷ‌് പൂക്കാട‌്, വേഷം പ്രകാശൻ തിരുവങ്ങൂർ, ക്രിയാത്മക നിർദേശം വിനോയ‌് തോമസ‌്, അനീഷ‌് അഞ‌്ജലി, ഹാറൂൺ അൽ ഉസ‌്മാൻ എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.