രോഗികൾക്ക് ആശ്വാസമാകാൻ 'ബ്രേക്ക് ഇവൻറ്​ ഫെസ്​റ്റിവൽ എക്സ്പോ 18 '

കോഴിക്കോട്: കിടപ്പിലായ രോഗികൾക്ക് ആശ്വാസമാകാൻ 'ബ്രേക്ക് ഇവൻറ് ഫെസ്റ്റിവൽ എക്സ്പോ 18'ന് തുടക്കമായി. രണ്ടുദിവസം ന ീണ്ടുനിൽക്കുന്ന എക്സ്പോയിൽ 25 ലേറെ യുവ സംരംഭകരാണ് പങ്കെടുക്കുന്നത്. ഫാഷൻ, കേക്ക്സ്, ഹാൻഡിക്രാഫ്ട്, ഫുഡ്സ്, ഗിഫ്റ്റ്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച സംരംഭകരാണ് എക്സ്പോയിൽ എത്തിയിരിക്കുന്നത്. മേളയിൽനിന്നും ലഭിക്കുന്ന വരുമാനം നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ തണലിനു കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രളയത്തിനിടയിൽ സ്ലാബ് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ നിമ്മിയാണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ സൊസൈറ്റിയും എക്സ്പോയുമായി സഹകരിക്കുന്നുണ്ട്. പങ്കെടുക്കുന്ന സംരംഭകർക്ക് വിവിധ അവാർഡുകളും പ്രശസ്തി പത്രങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിന് സമീപത്തുള്ള സന ടവറിൽ നടക്കുന്ന എക്സ്പോ ഞായറാഴ്ചയും തുടരും. ഐ.പി.എം സെക്രട്ടറി ചന്ദ്രലേഖ, തണൽ കോഓഡിനേറ്റർ ബൈജു, റഫീഖ് കമ്രാൻ, മേളയുടെ കൺവീനർ ലുബ്ന റഹ്മാൻ, മെഡിക്കൽ കോളജിലെ ഡോക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എക്സ്പോ കാണാനും സാധാനങ്ങൾ വാങ്ങാനുമായി നിരവധി പേരാണ് ബ്രേക്ക് ഇവൻറ് ഫെസ്റ്റിവലിൽ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.