കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്​

കോഴിക്കോട്: എലത്തൂർ ചെട്ടിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവ ര്‍ എരഞ്ഞിക്കല്‍ നെക്കാട്ടുവയല്‍ ജയനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് അടൂരിലേക്ക് പോവുകയായിരുന്നു ബസ്. ജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.