കൂരാച്ചുണ്ട്: കാളങ്ങാലി രണ്ടാം വാർഡ് നാല് സെൻറ് കോളനിയിലെ പനയുള്ളതിൽ ശാന്തയുടെ (48) ചികിത്സക്ക് നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഇരു വൃക്കകളും തകരാറിലായ ഇവരുടെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസിലൂടെയാണ്. പ്രതിമാസം ചികിത്സക്കു മാത്രം വൻതുക ചെലവ് വരുന്നുണ്ട്. ഭർത്താവ് മോഹനൻ കൂലിപ്പണിയെടുത്താണ് മകൻ ഉൾപ്പെടെയുള്ള കുടുംബത്തിെൻറ നിത്യച്ചെലവ് നിർവഹിച്ചിരുന്നത്. എന്നാൽ, ശാന്തക്ക് പരിചരണം ആവശ്യമുള്ളതുകൊണ്ട് മോഹനന് ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ കുടുംബത്തെ സഹായിക്കുന്നതിനു നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. കമ്മിറ്റി ഫെഡറൽ ബാങ്കിെൻറ കൂരാച്ചുണ്ട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് (A/C 107601001 93389, lFSC code - FDRL0001076). ഭാരവാഹികൾ: ടി.പി. പ്രതീഷ് (കൊട്ടമ്പ്ര), ഗോപിനാഥൻ ഒതയോത്ത് (കൺ), അമ്മദ് എരവത്ത് (ട്രഷ). ഫോൺ: 9946649446 (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.