മേപ്പയൂർ: ആയുർവേദ പാരമ്പര്യ ചികിത്സകനായിരുന്ന നാഗത്ത് ശിവാനന്ദൻ വൈദ്യരുടെ ഓർമക്കായി യുവചേതന ചെമ്പകമുക്കിെ ൻറ നേതൃത്വത്തിൽ നാഗാർജുന മേപ്പയൂർ, നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ മേപ്പയൂർ ടൗണിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ പഞ്ചായത്തംഗം ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ, എ.ടി. മോഹൻദാസ്, സുബൈർ നാഗത്ത് എന്നിവർ സംസാരിച്ചു. മേപ്പയൂർ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ദിവ്യശ്രീ, ഡോ. സുബിൻ നാഗത്ത്, ഡോ. അനുശ്രീ, ഡോ. സിത്താര, ഡോ. അധീന കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.