കടിയങ്ങാട്ടെ ഹാഡ വിപണന കേന്ദ്രം നോക്കുകുത്തി

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് മലയോര മേഖല വികസന പദ്ധതിയുടെ (ഹാഡ) ഭാഗമായി കടിയങ്ങാട് നിർമിച്ച വിപണന കേന്ദ്രം ഉദ ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും നോക്കുകുത്തിയായി തുടരുന്നു. 2015 ആഗസ്റ്റ് എട്ടിനാണ് അന്നത്തെ ബ്ലോക്ക് പ്രസിഡൻറ് എം. കുഞ്ഞമ്മദ് കടിയങ്ങാട് ഇരുനില കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ഭരണസമതി അധികാരമേറ്റെങ്കിലും വിപണന കേന്ദ്രം ഇതുവരെ യാഥാർഥ്യമായില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാവാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കെട്ടിടം ബ്ലോക്ക് പഞ്ചായത്തി​െൻറ ആസ്തിയാണെന്നും അവിടെ ജൈവ പച്ചക്കറി വിപണനം നടത്തുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും ബ്ലോക്ക് പ്രസിഡൻറ് എ.സി. സതി പറഞ്ഞു. എന്നാൽ, കെട്ടിടം ചങ്ങരോത്ത് പഞ്ചായത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബ്ലോക്കിന് കത്തു നൽകിയിട്ടുണ്ടെന്നും വിട്ടുകിട്ടിയാൽ ആധുനിക രീതിയിലുള്ള കാർഷിക വിപണന കേന്ദ്രം തുടങ്ങുമെന്നും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറും സ്ഥലം വാർഡ് മെംബറുമായ മൂസ കോത്തമ്പ്ര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.