ജനശ്രീ സുസ്ഥിര മിഷൻ ക്യാമ്പ്

ചേമഞ്ചേരി: ജനശ്രീ സുസ്ഥിര വികസന മിഷൻ ചേമഞ്ചേരി മണ്ഡലം സഭയുടെ ദശവാർഷികത്തോടനുബന്ധിച്ചു നടക്കുന്ന 21ക്യാമ്പുകൾ ക്ക് തുടക്കമായി. ആയുർവേദ ക്യാമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻറ് മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്തി​െൻറ സഹകരണത്തോടെ വെങ്ങളം ആയുർവേദ ഡിസ്പൻസറിയുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്. കെ.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ. അനിൽകുമാർ, ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ, ജനശ്രീ മണ്ഡലം ചെയർമാൻ ബാബു കുനിയിൽ, ഗോവിന്ദൻ കുട്ടി മനത്താനത്ത്, എം.ഒ. ഗോപാലൻ, ഡോ. അഭിലാഷ്, അഖിൽ എസ്. കുമാർ, ലത വിജയൻ, സജ്ന പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.