നെച്ചിക്കാട്ട് പാടത്ത് നെല്‍കൃഷി ഇറക്കി സഹകരണ ബാങ്ക്

കൊടിയത്തൂര്‍: സർവിസ് സഹകരണ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സേവന കേന്ദ്രത്തിലെ ഗ്രീന്‍ ആര്‍മി അംഗ ങ്ങളുടെ മേല്‍നോട്ടത്തില്‍ ചെറുവാടി പുഞ്ചപ്പാടം-നെച്ചിക്കാട്ടുപാടത്ത് 10 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. ബാങ്കിനു കീഴില്‍ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെല്‍കൃഷി നടത്തുന്നത്. ഉൽപാദിപ്പിക്കുന്ന നെല്ല് ബാങ്ക് നേരിട്ട് കുത്തി അരിയാക്കി വിതരണം ചെയ്തുവരുകയാണ്. നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു നിർവഹിച്ചു. വാര്‍ഡ് മെംബര്‍ ചേറ്റൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാങ്ക് അസ്മാബി പരപ്പില്‍, കൃഷി അസിസ്റ്റൻറ് കെ.കെ. ജാഫര്‍, പാടശേഖര സമിതി കണ്‍വീനര്‍ കെ.സി. മമ്മദ്കുട്ടി, ബാലന്‍ കൈതക്കല്‍, ഗ്രീന്‍ ആര്‍മി അംഗം റസാഖ് ചാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.