ജനകീയ മൈതാനത്തി​െൻറ രേഖ കൈമാറി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചോണാട് വാർഡിൽ ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ നാട്ടുകാർ സമുദ്ര ഉണ്ണിമോ യിയുടെ സ്മരണാർഥം ജനകീയമായി നിർമിക്കുന്ന ഗ്രൗണ്ടി​െൻറ രേഖ കൈമാറി. പുറായിൽ യഅ്കൂബ് ഹാജി സൗജന്യമായി നൽകിയ അഞ്ചര സ​െൻറ് സ്ഥലം ഉൾപ്പെടെ നാട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലമാണ് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ജോർജ് എം. തോമസ് എംഎൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എം. ഹാഷിർ അധ്യക്ഷത വഹിച്ചു. സ്ഥലത്തി​െൻറ രേഖ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് എന്നിവർ ഏറ്റുവാങ്ങി. എം.എൻ. കാരശ്ശേരി, മുക്കം മുഹമ്മദ്, സി.കെ. കാസിം, വി.എൻ. ശുഹൈബ്, സുഹറ കരുവോട്ട്, എൻ.കെ. അബ്ദുറഹിമാൻ, വി. കുഞ്ഞാലി, എം.ടി. അഷറഫ്, എം.ടി. സെയ്ത് ഫസൽ, കെ.എം. ഹബീബ്, ജാഫർ ടി.എം, നൗഷാദ് എം.ടി, എ.പി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.