ചളിക്കോട് വനിത സഹകരണ സംഘം ഉദ്ഘാടനം

കൊടുവള്ളി: ചളിക്കോട് വനിത സഹകരണ സംഘം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് വി.പി. സിന്ധു അധ്യക്ഷ ത വഹിച്ചു. ഷെയർ സർട്ടിഫിക്കറ്റ് വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ നിർവഹിച്ചു. ആദ്യനിക്ഷേപം എളേറ്റിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മ​െൻറ് സൊസൈറ്റി പ്രസിഡൻറ് എൻ.കെ. സുരേഷ് സ്വീകരിച്ചു. ആദ്യവായ്പ വിതരണം വാർഡ് മെംബർ ശ്രീജ സത്യൻ നിർവഹിച്ചു. സംഘം സെക്രട്ടറി പി.സി. ഷൈജ, പി. സുധാകരൻ, വി.കെ. കുഞ്ഞായിൻകുട്ടി, സി.ടി. ഭരതൻ, എം. നാരായണൻ, വി. ഗംഗാധരൻ നായർ, എം. അബൂബക്കർ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡൻറ് കെ.കെ. ഗീത സ്വാഗതവും വി.പി. തങ്കമണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.