വെള്ളിമാട്കുന്ന്:. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അഭിഭാഷകര്‍ മുന്നിട്ടിറങ്ങണമെന്നും തങ്ങൾക്ക് കഴിയുന് നതെല്ലാം ചെയ്യണമന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുറഹീം പറഞ്ഞു. നിയമ വിദ്യാര്‍ഥികള്‍ക്കും ജൂനിയര്‍ അഭിഭാഷര്‍ക്കുമായി കോഴിക്കോട് ഗവ. ലോ കോളജിൽ നടത്തുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷക വൃത്തിയെ ശ്രേഷ്ഠമായ ഒരു തൊഴിലായാണ് പൊതുജനം കാണുന്നത്. ദേശീയ പ്രസ്ഥാനത്തിെൻറ അമരത്തുണ്ടായിരുന്ന മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള പല നേതാക്കളും അഭിഭാഷകരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേൽ, അബുല്‍കലാം ആസാദ്, ബാലഗംഗാധര തിലകന്‍ തുടങ്ങിയവരൊക്കെ അഭിഭാഷകരായിരുന്നു. അഭിഭാഷക വൃത്തി സ്വാതന്ത്ര്യ സമരത്തിനും ദേശീയ പ്രസ്ഥാനത്തിനുമായി പരിത്യജിച്ചവരാണ് പല നേതാക്കളും. രാജ്യത്തിെൻറയും പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത അഭിഭാഷകര്‍ക്കാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ കൊളുത്തിയ ആ കൈത്തിരി കെടാതെ സൂക്ഷിക്കണം -അദ്ദേഹം പറഞ്ഞു. നിയമ വിദ്യാഭ്യാസത്തിെൻറയും അഭിഭാഷക വൃത്തിയുടെയും ജുഡീഷ്യൽ സർവിസിെൻറയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗവ. ലോ കോളജ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമാണിതെന്ന് പ്രിൻസിപ്പൽ ഡോ. സി. തിലകാനന്ദൻ പറഞ്ഞു. സംസ്ഥാന ലോ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. കഴക്കൂട്ടം നാരായണൻ, ലോ കോളജ് അസി. പ്രഫസര്‍ അഞ്ജലി പി. നായര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യൻ തെളിവുനിയമം സംബന്ധിച്ചു ബി.ജി. ഹരീന്ദ്രനാഥ്, അഡ്വ. കഴക്കൂട്ടം നാരായണന്‍ എന്നിവര്‍ ക്ലാസെടുത്തു. സിവിൽ നടപടി ചട്ടത്തെ കുറിച്ച്് ഹൈകോടതി അഭിഭാഷകന്‍ അഡ്വ. ശ്രീലാല്‍ വാര്യര്‍ ഞായറാഴ്ച ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.