പരിപാടികള്‍ ഇന്ന്

വടകര ടൗണ്‍ഹാള്‍: കോക്കനട്ട് ഫാര്‍മേഴ്സ് പ്രോഡ്യൂസര്‍ കമ്പനി ഡി കോക്കോസ് സംഘടിപ്പിക്കുന്ന കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദര്‍ശന വിപണനമേള. ഉദ്ഘാടനം: മന്ത്രി ടി.പി. രാമകൃഷ്ണന്‍-10.00 വടകര ബി.ഇ.എം. ഹൈസ്കൂള്‍ ഹാള്‍: എന്‍.ജി.ഒ യൂനിയനും കെ.എസ്.ടി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അക്കൗണ്ട് ടെസ്റ്റ്-10.00 വടകര ഭഗവതി കോട്ടക്കല്‍ ക്ഷേത്രം: അയ്യപ്പസേവ സംഘത്തി‍​െൻറ നേതൃത്വത്തില്‍ ദേശവിളക്ക്- അയ്യപ്പന്‍ വിളക്ക്-അന്നദാനം-11.30, പാലക്കൊമ്പ് എഴുന്നള്ളത്ത്-4.00, ഭജന-9.00 ആയഞ്ചേരി ജുമാമസ്ജിദിന് സമീപം: ആയഞ്ചേരി മെഡിക്കല്‍ സ​െൻറർ ഉദ്ഘാടനം-11.00 വടകര നടക്കുതാഴ അമ്പലപ്പറമ്പ്: അരിക്കോത്ത് മഹാവിഷ്ണു- ധർമശാസ്ത ക്ഷേത്രം ലക്ഷാര്‍ച്ചന-6.00 ഓര്‍ക്കാട്ടേരി കച്ചേരി മൈതാനി: ഏറാമല ഗ്രാമപഞ്ചായത്തും, എടച്ചേരി ജനമൈത്രി പൊലീസും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'അമ്മക്കൊരുമ്മ' ബോധവത്കരണ പരിപാടി -9.00 ഓര്‍ക്കാട്ടേരി കച്ചേരി മൈതാനം: ഓര്‍ക്കാട്ടേരി േറഞ്ച് മദ്റസ മാനേജ്മ​െൻറ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാം-6.30 കുന്നുമ്മക്കര മര്‍കസുല്‍ ഹിദായ കാമ്പസ്: ലൈറ്റ് ഓഫ് മദീന പരിപാടിയുടെ ഭാഗമായി നബിദിന കീര്‍ത്തന സദസ്സ്-10.00, മീലാദ് സമ്മേളനം-6.30 അദാലത്ത് 21ന് വടകര: ചോറോട് പഞ്ചായത്തില്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 21ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും. പരാതികള്‍ ഈ മാസം 17ന് മുമ്പ് ഓഫിസില്‍ ലഭിക്കണം. ആനുകൂല്യം പെന്‍ഷന്‍കാര്‍ക്കും നല്‍കണമെന്ന് വടകര: ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളും പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്ന് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) പുതുപ്പണം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ. വിജയന്‍, പി. നാണു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: എ. വിജയന്‍ (പ്രസി), കെ.വി. ദിവാകരന്‍ (വൈസ് പ്രസി), പി. നാണു (സെക്ര), പി. ജഗദീഷ് (ട്രഷ). അസ്ഥിരോഗ ചികിത്സ ക്യാമ്പ് നാളെ വടകര: സി.എം. ഹോസ്പിറ്റലില്‍ ഞായറാഴ്ച സൗജന്യ അസ്ഥിരോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. അസ്ഥിരോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക്സ് സര്‍ജനുമായ ഡോ. ഫെബി ചെറി ഈപ്പൻ നേതൃത്വം നൽകും. ഒമ്പത് മുതല്‍ 12 വരെയാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.