തോക്കുചൂണ്ടി കവർച്ചാ ശ്രമം: അന്വേഷണം വഴിമുട്ടുന്നു

കുന്ദമംഗലം: കാരന്തൂർ കൊളായ്ത്താഴം പെട്രോൾ പമ്പിൽ തോക്കുചൂണ്ടിയുള്ള കവർച്ചാ ശ്രമത്തിൽ അന്വേഷണം വഴിമുട്ടുന്നു. പമ്പിലെ സി.സി.ടി.വി കാമറയിൽ പ്രതിയുടെ ദൃശ്യം വ്യക്തമാകാത്തതാണ് പൊലീസിനെ വലക്കുന്നത്. പകൽ സമയത്ത് പമ്പിലെത്തി സി.സി.ടി.വി കാമറയുടെ സ്ഥാനം മനസ്സിലാക്കി അതിന് അഭിമുഖമായി വരാതിരിക്കാൻ മോഷ്ടാവ് ശ്രമിച്ചിരിക്കാമെന്നാണ് അനുമാനം. മുഖം മറച്ചതും പമ്പിൽ വെളിച്ചം ഇല്ലാത്തതും ചിത്രം അവ്യക്തമാകാൻ കാരണമായെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ഇതേ രീതിയിൽ െകട്ടാങ്ങലിലെ പെട്രോൾ പമ്പിൽനിന്ന് 1,08,000 രൂപ തട്ടിയെടുത്തിരുന്നു. ഇടിമിന്നലിനെ തുടർന്ന് ഇൗ പമ്പിലെ സി.സി.ടി.വി കാമറ പ്രവർത്തിക്കാതിരുന്നത് മോഷ്ടാവിന് അനുഗ്രഹമാവുകയായിരുന്നു. രണ്ടിടത്തെയും ജീവനക്കാരുടെ മൊഴി പ്രകാരം ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരമുള്ളയാളാണ് മോഷ്ടാവ് എന്ന് വ്യക്തമായിട്ടുണ്ട്. ഇൗ സമാനതയുടെ അടിസ്ഥാനത്തിൽ രണ്ടു സംഭവത്തിനുപിന്നിലും ഒരേ ആളാണെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിനായി നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ഭാരത് പെട്രോളിയം ഔട്ട്ലറ്റായ കൊളായ്ത്താഴത്തെ ദേവദാസ് ആൻഡ് ബ്രദേഴ്സ് പെട്രോൾ പമ്പിൽ പണം തട്ടാൻ ശ്രമം നടന്നത്. പമ്പ് പൂട്ടി ലൈറ്റ് ഓഫ് ചെയ്ത് ജീവനക്കാർ പണമടങ്ങിയ ബാഗുമായി പോവാൻ ഒരുങ്ങവെയാണ് മോഷ്ടാവ് ചാടി വീണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പിടിവലിയിൽ ബാഗിൽ നിന്ന് നോട്ട് കെട്ടുകൾ നിലത്തുവീണതിനാലാണ് പണം നഷ്ടപ്പെടാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.