കോഴിക്കോട്: മുജാഹിദ് വിഭാഗങ്ങളുടെ സമീപനങ്ങളും സമകാലിക വിഷയങ്ങളിലെ നയനിലപാടുകളും വിശദീകരിക്കാനുള്ള ബഹുജന സമ്മേളനം ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ പെങ്കടുക്കും. കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകളിലെ പ്രവർത്തകരും വനിത പ്രതിനിധികളുമടക്കം അണിചേരുമെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിൽ പെങ്കടുക്കുന്നവരുമായി എത്തുന്ന വാഹനങ്ങൾക്ക് കോഴിക്കോട്ട് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. (വാഹന ക്രമീകരണം സംബന്ധിച്ച് ഇന്നലത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ശനിയാഴ്ച എന്നതിന് പകരം ഞായറാഴ്ച എന്ന് തെറ്റായിവന്നതിൽ ഖേദിക്കുന്നു-പത്രാധിപർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.