വടകര: ആധാരമെഴുത്ത് മേഖലയിലെ തൊഴിലാളികളെ നിലനിര്‍ത്തി തൊഴില്‍ സംരക്ഷിക്കണമെന്ന് ഓള്‍ കേരള ഡോക്യുമെൻറ് റ ൈേറ്റഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ യോഗ്യതയുള്ള എഴുത്തുകാരെ ഒഴിവാക്കി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന തീരുമാനം പിന്‍വലിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.ജി. ഇന്ദുകലാധരന്‍, സെക്രട്ടറി അന്‍സാര്‍, ട്രഷറര്‍ അനില്‍ കുമാര്‍, കെ.വി. രതീശന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന വനിത കണ്‍വെന്‍ഷന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.പി. വിമല ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എ. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഉഷ അധ്യക്ഷത വഹിച്ചു. ഇ.ടി.കെ. പ്രഭാകരന്‍, പി. സുരേന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍ എ. പ്രേമകുമാരി, മിനി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.