​െഎ.ടി വിദഗ്​ധരുടെ സമ്മേളനം കോഴിക്കോട്ട്​

കോഴിക്കോട്: സാമൂതിരിയുടെ നാടിനെ ലോകനിലവാരമുള്ള െഎ.ടി കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് ഫോറം േഫ ാര്‍ ഐ.ടിയുടെ (കാഫിറ്റ്) ആഭിമുഖ്യത്തില്‍ ടെക് കോണ്‍ഫറന്‍സും ബിസിനസ് എക്‌സ്‌പോയും സംഘടിപ്പിക്കും. കാഫിറ്റ് റീബൂട്ട്-2018 എന്നപേരിൽ സൈബര്‍ പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ 15, 16 തീയതികളിൽ പരിപാടി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മളനത്തില്‍ അറിയിച്ചു. ഐ.ടി പ്രഫഷനലുകൾ, സംരംഭകർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവർ, തൊഴിൽ അന്വേഷകർ എന്നിവർക്കെല്ലാം മേള ഉപകാരമാവും. ലോകം ഏറെ ചർച്ച ചെയ്യുന്ന ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നിവയിൽ സെമിനാറും ശില്‍പശാലയും നടക്കും. ഈ രംഗത്തെ വിദഗ്ധര്‍ ക്ലാസെടുക്കും. 50ലേറെ ഐ.ടി കമ്പനികളുടെ ഉൽപന്നങ്ങൾ മേളയിലെത്തും. കാഫിറ്റ് പ്രസിഡൻറ് പി.ടി. ഹാരിസ്, സെക്രട്ടറി കെ.വി. അബ്ദുൽ ഗഫൂര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.