എം.പാനൽ കണ്ടക്​ടർമാർ 70 പേരുടെ ഭാവി തുലാസിൽ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി എം.പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ൈഹകോടതി വിധിയെത്തുടർന്ന് ഭാവി തുലാസിലാടി ജില്ലയിൽ 70 പേർ. വിവിധ ഡിപ്പോകളിലും മദർ ഡിപ്പോയിലുമടക്കമാണ് ഇത്രയുംപേർ താൽക്കാലികാടിസ്ഥാനത്തിൽ കണ്ടക്ടർ ജോലി ചെയ്യുന്നത്. ജില്ലയിൽ 750ൽ 100 പേരാണ് എം.പാനൽ ജീവനക്കാർ. ഇവരിൽ 10ഉം അതിനു മുകളിലും വർഷം ജോലി ചെയ്യുന്നവർ 30 പേരുണ്ട്. അവശേഷിക്കുന്ന 70 പേരുടെ കാര്യത്തിലാണ് ആശങ്ക. ഇവരിൽ 30 പേർ വനിതകളാണ്. കൂടുതൽ താൽക്കാലിക കണ്ടക്ടർമാർ ജോലിചെയ്യുന്നത് താമരശ്ശേരി ഡിപ്പോയിലാണ്, 29 പേർ. നാലുപേരുള്ള വടകരയിലാണ് കുറവ്. ഇൗ സർക്കാർ അധികാരത്തിൽ വന്നാൽ എട്ടുവർഷം കഴിഞ്ഞ എം.പാനൽ ജീവനക്കാരെ ആറുമാസത്തിനകം സ്ഥിരമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ സർക്കാറി​െൻറ കാലത്താണ് അവസാനമായി 3600ലേറെ പേരെ സ്ഥിരമാക്കിയത്. കേസുമായി മുന്നോട്ടുപോകാനാണ് എം.പാനൽ ജീവനക്കാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.