കൊടുവള്ളി: ലൈഫ് ഭവനപദ്ധതിക്കും ക്ഷീര-കാർഷിക മേഖലക്കും മികച്ച പരിഗണന നൽകി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2019 -20 വ ർഷത്തെ വികസന സെമിനാർ. പ്രസിഡൻറ് എം.എം.രാധാമണി ഉദ്ഘാടനം ചെയ്തു. സൂപ്പർ അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ലീലാമ്മ ജോസ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ ശശി ചക്കാലക്കൽ, മൈമൂന ഹംസ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.കെ.കാസിം, അന്നമ്മ മാത്യു, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി.ഉസ്സയിൻ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ.മാധവൻ സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫിസർ കെ.അഭിനേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.