ഫറോക്ക്: ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ഫറോക്ക് ഡിപ്പോ നവീകരണ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽനിന്നു തെളിവെടുപ്പ് നടത്തി. ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല കലക്ടർ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ എം.എസ്. ഷീബ, പരിസ്ഥിതി കാര്യ എൻജിനീയർ ഷബ്ന, അഡീഷനൽ എൻജിനീയർ എ.എസ്. സൗമ്യ, അസിസ്റ്റൻറ് എൻജിനീയർ സൗമ ഹമീദ് എന്നിവർ പങ്കെടുത്തു. നൂറ്റമ്പതോളം പേർ തെളിവെടുപ്പിൽ സംബന്ധിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.