സ്​റ്റേഷനിൽനിന്ന്​ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി

ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ചാലിയം കടുക്കബസാർ മുഹമ്മദ് അഫ്സലിനെ (30) വ്യാഴാഴ്ച പുലർച്ച രണ്ടിന് ബാലികയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർ പിടികൂടി ഫറോക്ക് പൊലീസിൽ ഏൽപിച്ചതായിരുന്നു. പൊലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. രാവിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. നവ മാധ്യമങ്ങളിലും യുവാവ് രക്ഷപ്പെട്ട വാർത്ത പരന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചാലിയത്ത് വെച്ച് ഫറോക്ക് പൊലീസ് അഫ്സലിനെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.