പൊലീസി​െൻറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

ഫറോക്ക്: പൊലീസ് കെമമ്മറേഷൻ ദിനത്തിൽ ഫറോക്ക്, നല്ലളം ,ബേപ്പൂർ, മാറാട് െപാലീസ് സ്റ്റേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നടന്ന ക്യാമ്പ് സൗത്ത് അസി. കമീഷണർ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് സബ് ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോ. നിത്യ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മമ്മുവേങ്ങാട്ട്, പൊലീസ് സ്റ്റേഷൻ ഏരിയ റസിഡൻസ് മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സൻ റസീന, കൺവീനർ പി.സി. അബ്ദുറഷീദ് എന്നിവർ സംസാരിച്ചു. ഫറോക്ക് എസ്.ഐ എൻ. സുബൈർ സ്വാഗതവും എ.എസ്.ഐ രതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.