കാട്​ അറിയാൻ കുട്ടികളുടെ വനയാത്ര

ബാലുശ്ശേരി: വന്യജീവി സംരക്ഷണ വാരാചരണത്തി​െൻറ ഭാഗമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ വനയാത്ര സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി റേഞ്ചിലെ കല്ലുമുക്ക് വനാന്തരത്തിൽ കുട്ടികളുടെ 40 അംഗ സംഘം മൂന്നുദിവസത്തെ ക്യാമ്പിൽ പെങ്കടുത്തു. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. ബീരാൻകുട്ടിയുടെ നേതൃത്വത്തിൽ വനപാലകർ കുട്ടികളെ സ്വീകരിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി. അനീഷ്, ഒ.എ. ബാബു എന്നിവർ ക്ലാസുകൾക്കും വനനിരീക്ഷണത്തിനും നേതൃത്വം നൽകി. പരിസ്ഥിതി ക്ലബ് കൺവീനർ കെ. സീമ, ആർ.കെ. വാണിശ്രീ, ഹരി നന്മണ്ട, എം. മനോഹരൻ, സി. സത്യൻ എന്നിവർ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.