യുവതിയെ ഭർതൃഗൃഹത്തിന് സമീപം ​ പൊള്ളലേറ്റ്​​ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: യുവതിയെ ഭർതൃഗൃഹത്തിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് ചാപ്പാറ െഎ.ടി.സിക്ക് സമീപം മുരിങ്ങത്തറ ദിനേശ​െൻറ ഭാര്യ അജിതയാണ് ( 29) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ഒാടെയാണ് സംഭവം. പുകപടലം ഉയരുന്നത് കണ്ട് നാട്ടുകാർ എത്തിയപ്പോഴാണ് യുവതി പൊള്ളലേറ്റ് കിടക്കുന്നത് കണ്ടത്. മേത്തല എൽതുരുത്ത് സ്വദേശിനിയാണ്. രാവിലെ നാല് വയസ്സുള്ള കുട്ടിയെ ബാലവാടിയിൽ വിട്ടിരുന്നു. പിന്നീടാണ് സംഭവം. ഭർതൃമാതാവും, സഹോദരിയും വീടിനുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് അയച്ചു. സംസ്കാരം ബുധനാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.