രക്തദാന ക്യാമ്പ്

കോഴിക്കോട്: നല്ലളം ബസാറിലെ ടീം ചാലാട്ടി സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് രക്തബാങ്കിലേക്കായി സംഘടിപ്പിച്ചു. വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർമാരായ എം. കുഞ്ഞാമുട്ടി, കെ.എം. റഫീഖ് എന്നിവരും പങ്കെടുത്തു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12.30ന് സമാപിച്ചു. 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള 80ലേറെ പേർ രക്തദാനം നടത്തി. മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ഡോ. അർച്ചനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പ് നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.