സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

ഫറോക്ക്: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി. പ്രളയബാധിത പ്രദേശങ്ങളിൽ വയറിങ് ജോലികൾ നടത്തിയവരെ ആദരിച്ചു. വി.കെ.സി. മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ചെയർപേഴ്സൻ കെ. കമറു ലൈല, രാമനാട്ടുകര നഗരസഭ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക് ഇൻസ്പെക്ടർ സണ്ണി മാത്യൂ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബോസ് ജേക്കബ്, എക്സിക്യൂട്ടിവ് എൻജിനീയർ ലേഖാറാണി, ബൈജൂഷ്, റിയാസ്, മോഹൻദാസ് എന്നിവർ സംസാരിച്ചു. സി. ബാലകൃഷ്ണൻ സ്വാഗതവും പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.