ചിഞ്ചുവിന്​ വേണം, ഒരു വീൽചെയർ

കൽപറ്റ: ഏഴു വയസ്സുകാരിയായ ചിഞ്ചുവിനെ ഇപ്പോൾ മീനാക്ഷി എടുത്തുനടക്കണം. വയനാട്ടിൽ ഇത്തവണത്തെ പ്രളയത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്ന ആദിവാസി കോളനികളിലൊന്നായ വെണ്ണിയോട് വൈശ്യൻ കോളനിയിലെ ഇൗ ബാലികക്ക് അവളുടെ സന്തതസഹചാരിയായ വീൽചെയറാണ് നഷ്ടമായത്. ഇതോടെ എങ്ങോെട്ടങ്കിലും നീങ്ങണമെങ്കിൽ പിതൃസഹോദരിയായ മീനാക്ഷി എടുത്തുനടക്കുകയല്ലാതെ മറ്റു വഴിയില്ലാതായി. പോളിയോ ബാധിച്ചതിനെ തുടർന്നാണ് ചിഞ്ചുവി​െൻറ ജീവിതം ദുരിതമയമായത്. 2011ൽ ജനിച്ച് അധികനാൾ കഴിയുംമുേമ്പ ഇൗ കുരുന്നിനെ തനിച്ചാക്കി അമ്മ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അടുത്ത ബന്ധുവായ മീനാക്ഷിയാണ് പിന്നീട് ചിഞ്ചുവി​െൻറ ആശ്രയം. കോളനിയിലെ അടുത്ത വീടുകളിലേക്ക് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോവാനും കോളനി പരിസരത്ത് സഞ്ചരിക്കാനും അവൾക്ക് വീൽചെയർ കൂടിയേ തീരൂ. വെണ്ണിയോട് ചെറുപുഴയെ ചുറ്റി സ്ഥിതിചെയ്യുന്ന ൈവശ്യൻ കോളനി ഇത്തവണ തോരാമഴയിൽ നാലാംതവണയും വെള്ളത്തിൽ മുങ്ങിയതോടെ ചിഞ്ചുവി​െൻറ കൂരക്കുള്ളിലും വെള്ളം കയറി വീൽചെയർ നശിക്കുകയായിരുന്നു. തറയിൽ ഇരിക്കാൻപോലും കഴിയാത്തതിനാലാണ് ചിഞ്ചുവിനെ എടുത്തുകൊണ്ടു നടക്കുന്നതെന്ന് മീനാക്ഷി പറയുന്നു. 'ആരെങ്കിലും അവൾക്കൊരു വീൽചെയർ നൽകിയിരുന്നെങ്കിൽ...' മീനാക്ഷിയുടെ ആവശ്യം അതുമാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.