പ്രളയകാലം അതിജീവിച്ച് അവിൻ കൃഷ്ണൻ

കോഴിക്കോട്: മധ്യകേരളത്തിൽ പ്രളയം കാരണം കോഴിക്കോട്ട് അപൂർവ ചികിത്സക്ക് വിധേയനായ നവജാത ശിശു ആശുപത്രി വിട്ടു. മണ്ണാർക്കാട് സ്വദേശികളായ അനൂപി​െൻറയും സുചിത്രയുടെയും മകൻ അവിൻ കൃഷ്ണൻ ജനിച്ചത് പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരുന്ന ആഗസ്റ്റ് 16 ന്. ജന്മനാ ഹൃദയത്തിന് പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ തൃശൂർ മെഡിക്കൽ കോളജിലേക്ക് അവിനെ അയച്ചു. ആഗസ്റ്റ് 17 ന് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ േരാഗം സ്ഥിരീകരിച്ചു. ഹൃദയത്തിൽനിന്നുള്ള രണ്ടു മഹാ രക്തധമനികളും പരസ്പരം മാറി പോവുന്ന ട്രാൻസ്പൊസിഷൻ ഓഫ് േഗ്രറ്റ് ആർട്ടറീസ് എന്ന ഗുരുതര അവസ്ഥ. ഇടതുവശത്തുനിന്ന് ആരംഭിക്കുന്ന ഓക്സിജൻ നിറഞ്ഞ ശുദ്ധരക്തക്കുഴലുകൾ ഹൃദയത്തിലെത്തുന്നതിനുപകരം ശ്വാസകോശത്തിലേക്കുതന്നെ തിരികെപ്പോകുന്നതാണ് പ്രശ്നം. തൃശൂർ മെഡിക്കൽ കോളജിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ലായിരുന്നു. സാധാരണക്കാരായ അനൂപിനും സുചിത്രക്കും ചെലവ് താങ്ങാനാവുമായിരുന്നില്ല. മെഡിക്കൽ കോളജിലെ ഡോ. പുരുഷോത്തമൻ, ഡോ. ജാനകി എന്നിവരുടെ നിർദേശാനുസരണം കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്ക് സഹായം നൽകുന്ന ഹൃദ്യം പദ്ധതിയിൽ ശസ്ത്രക്രിയ നടത്താനായി ശ്രമം. എന്നാൽ, ഹൃദ്യം പദ്ധതിയിൽ ശസ്ത്രക്രിയ നടത്താൻ അംഗീകാരമുള്ള കേരളത്തിലെ നാല് ആശുപത്രികളിലേക്കും പ്രളയം കാരണം യാത്ര സാധ്യമായിരുന്നില്ല. തുടർന്ന് ഹൃദ്യം പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റർ ഡോ. ശ്രീഹരി പദ്ധതിക്ക് അംഗീകാരം കാത്തിരിക്കുന്ന ആസ്റ്റർ മിംസുമായി ബന്ധപ്പെട്ടു. മിംസിലെ സീനിയർ പീഡിയാട്രിക് ഹാർട്ട് സർജൻ ഡോ. ഗിരീഷ്് വാര്യർ അനുമതി നൽകി. പിതാവ് അനൂപും ഡോ. സെയ്ദ് ബക്രിയും ആംബുലൻസ് ൈഡ്രവർ സന്തോഷും ആഗസ്റ്റ് 18ന് വൈകീട്ട് അവിനുമായി കോഴിക്കോേട്ടക്ക് പുറപ്പെട്ടു. 19ന് പുലർച്ചെ തന്നെ അഞ്ചു മണിക്കൂർ അടിയന്തരശസ്ത്രക്രിയയിലൂടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞി​െൻറ രക്തക്കുഴലുകൾ മാറ്റിസ്ഥാപിച്ചു. ഡോ. ഗിരീഷ്് വാര്യർക്ക് പുറമെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. ആബിദ് ഇക്ബാൽ, സീനിയർ കൺസൾട്ടൻറുമാരായ ഡോ. രേണു പി. കുറുപ്പ്, ഡോ. രമാദേവി, പീഡിയാട്രിക് കാർഡിയാക് അനസ്തെറ്റിസ്റ്റുമാരായ ഡോ. പി. സുജാത, ഡോ. ശരത് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.