മാലിന്യ സംസ്കരണം: ആരോഗ്യജാഗ്രത പ്രവർത്തനം പുനരാരംഭിക്കണമെന്ന് ജില്ല കലക്ടർ

കോഴിക്കോട്: മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യജാഗ്രത പ്രവർത്തനം പുനരാരംഭിക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ്. എലിപ്പനി രോഗപ്രതിരോധത്തിനുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ചളിവെള്ളത്തിൽ ഇറങ്ങി തൊഴിൽ ചെയ്യുന്നവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രളയജലത്തിൽ ഇറങ്ങിയവരും വീട്ടിൽ വെള്ളം കയറി ശുചീകരണ ജോലികളിൽ ഏർപ്പെടുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് കലക്ടർ പറഞ്ഞു. ഗുളികകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. പ്രതിരോധ ഗുളിക ഫലപ്രദമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളും മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങളും വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. നവീൻ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, എൻ.സി.ടി.സി പ്രതിനിധി രഘു, തമിഴ്നാട് ഗവ. സീനിയർ എൻറമോളജിസ്റ്റ് മണി, ഡോ. സതീഷ് കുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.