ഐ.എസ്.എം 'വെളിച്ചം' ശിൽപശാല സമാപിച്ചു

കോഴിക്കോട്: കേരളത്തി​െൻറ പുനര്‍നിര്‍മാണത്തിന് യുവാക്കളുടെ ബുദ്ധിശക്തിയും കരുത്തും ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് കെ.എന്‍.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഐ.എസ്.എം ഖുര്‍ആന്‍ പഠന പദ്ധതിയായ 'വെളിച്ചം' സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തി​െൻറ സൃഷ്ടിക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം അനിവാര്യമാണ്. വര്‍ഗീയതയും വിഭാഗീയതയും തോറ്റുപോയ പ്രളയകാലത്തെ നല്ല ഓര്‍മകള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന നൂറ് 'ഗോള്‍ഡന്‍ ഹോമുകൾ' പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്കും നല്‍കും. സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സെക്രട്ടറി ഡോ. സുല്‍ഫിക്കറലി, പി.കെ. സക്കരിയ്യ സ്വലാഹി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, കെ.എം.എ. അസീസ്, അലി അക്ബര്‍ ഇരിവേറ്റി, നൗഷാദ് നടുവണ്ണൂര്‍, പി.കെ. ഫൈസല്‍, നൗഫല്‍ അന്‍സാരി, അനീസ് പുത്തൂര്‍, റഹ്മത്തുല്ല സ്വലാഹി, പി.സി. മന്‍സൂര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.