അവാർഡ്​ തു​ക സുരേന്ദ്രൻ മാസ്​റ്റർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കുന്ദമംഗലം: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുരേന്ദ്രന്‍ മാസ്റ്റർ അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വാഴക്കാട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപകനായ സുരേന്ദ്രന്‍ കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് ചെത്തുകടവ് സ്വദേശിയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ, ആസ്ട്രോ കേരള, ബാലസംഘം, വേനൽ തുമ്പി കലാജാഥ പരിശീലകൻ, ബാലസംഘം ജില്ല അക്കാദമിക് സമിതിയംഗം തുടങ്ങി നിരവധി സംഘടനകളിൽ സജീവ പ്രവർത്തകനാണ്. 'വാനം മനോഹരം' എന്ന സൗരയൂഥവുമായി ബന്ധപ്പെട്ട പുസ്തകത്തി‍​െൻറ രചയിതാവാണ്. കഴിഞ്ഞ 28 വര്‍ഷമായി മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളില്‍ സേവനമനുഷ്ഠിക്കുന്ന സുരേന്ദ്രൻ നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമാണ്. അവാര്‍ഡ് അഞ്ചാം തീയതി വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങും. ചെത്തുകടവ് ആയില്യം തങ്ങത്ത് വേലായുധന്‍ -ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ മിനി യോഗ ടീച്ചറാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എൻജിനീയറിങ് ട്രെയിനിയായ ആകാശ്, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥി ആകാശ്, ചാത്തമംഗലം എ.യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.