പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത

കുന്ദമംഗലം: എലിപ്പനി രോഗത്തെ നേരിട്ടുന്നതിന് ജനപങ്കാളിത്തത്തോടുകൂടി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വിശേഷാൽ ആരോഗ്യ ഗ്രാമസഭകൾ ചേരുന്നതിന് തീരുമാനമായി. കാരന്തൂർ എ.എം.എൽ.പി.സ്കൂളിൽ നടന്ന ഇരുപത്തി ഒന്നാം വാർഡ് ആരോഗ്യസഭയിൽ പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ പി.വി. ചിത്ര, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ്ബാബു, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. പ്രിയേന്ദു ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ശീതൾ ശ്രീധർ എന്നിവർ ക്ലാസെടുത്തു. കാരന്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. മോഹനൻ, എം. ബീരാൻ ഹാജി, ദിനേഷ് കാരന്തൂർ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ സിദ്ദീഖ് തെക്കെയിൽ സ്വാഗതം പറഞ്ഞു. ഡോക്ടർമാരായ അഷിത, എ.കെ. ധന്യ, രഹ്ന ഷഹീദ്, അശ്വതി രാജ്, പി. പ്രസീല എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ആഴ്ചയിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പിലാശ്ശേരിയിലും ചൊവ്വയും ശനിയും പൈങ്ങോട്ടുപുറത്തും വ്യാഴം, ഞായർ ദിവസങ്ങളിൽ കാരന്തൂരിലും താൽക്കാലിക ആശുപത്രി പ്രവർത്തിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു അറിയിച്ചു. പ്രളയബാധിത സ്ഥാപനങ്ങൾ സന്ദർശിച്ചു. കുന്ദമംഗലം: പ്രളയം ദുരിതം വിതച്ച തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള മദ്റസാ എജുക്കേഷൻ ബോർഡ് സംസ്ഥാന പ്രതിനിധി സംഘം സന്ദർശിച്ചു. വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ, കമ്പ്യൂട്ടർ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, രേഖകൾ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, പാചകോപകരണങ്ങൾ തുടങ്ങിയവ നശിക്കുകയും ഒഴുക്കിൽ നഷ്ടപ്പെടുകയും ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനം എത്രയും വേഗം പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കേരള മദ്‌റസാ എജുക്കേഷൻ ബോർഡ് ഡയറക്ടർ കെ.കെ. സുശീർ ഹസൻ ആവശ്യപ്പെട്ടു. പ്രതിനിധി സംഘം സ്ഥാപന മേധാവികൾക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകി. കേരള മദ്റസാ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ ജലീൽ മലപ്പുറം, ബോർഡ് മെംബർ അബൂബക്കർ ഫാറൂഖി, അക്കാദമിക് കൗൺസിൽ സംസ്ഥാന പ്രസി. ഹസൈനാർ മാസ്റ്റർ, മദ്‌റസാ മാനേജ്മ​െൻറ് കൗൺസിൽ സംസ്ഥാന പ്രസി.സിബഗതുല്ല, സെക്ര. സലീം ശാന്തപുരം, ട്രഷറർ പി.എം. ശരീഫുദ്ദീൻ, അക്കാദമിക് കൗൺസിൽ എറണാകുളം മേഖലാ പ്രസി. ഹൈദറലി മഞ്ഞപ്പെട്ടി, തൃശൂർ മേഖലാ പ്രസി. നൗഷാദ് കാതിയാളം, സെക്ര. സക്കീർ കെ.എച്ച്, മേഖലാ മാനേജ്മ​െൻറ് കൗൺസിൽ പ്രസി. ജമാൽ മാള, സെക്രട്ടറി അൻവർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.