ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി

കൊടിയത്തൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയർപ്പിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി. പന്നിക്കോട് എ.യു.പി സ്കൂളിലെ നവീകരിക്കുന്ന ലൈബ്രറിയിലേക്കാണ് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ പുസ്തകങ്ങൾ നൽകിയത്. സ്കൂൾ എം.പി.ടി.എ പ്രസിഡൻറ് സുലൈഖ പൊലുകുന്നത്താണ് പുസ്തകങ്ങൾ സമാഹരിച്ചു നൽകിയത്. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. പ്രളയക്കെടുതികൾ മൂലം പഠനോപകരണങ്ങൾ നശിച്ച വിദ്യാർഥികൾക്കായി സ്കൂൾ സമാഹരിക്കുന്ന പുസ്തക ശേഖരത്തിലേക്ക് സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് നൽകുന്ന നോട്ടുപുസ്തകങ്ങൾ എസ്.എസ്.ജി കൺവീനർ ഫലീല ഉസ്മാൻ നൽകി. മുക്കം പ്രസ് ഫോറം പ്രസിഡൻറ് സി. ഫസൽ ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക കെ.കെ. ഗംഗ, ടി.കെ. ജാഫർ, രമേശ് പണിക്കർ, അധ്യാപകരായ വി.പി. ഗീത, ഹക്കീം കളൻതോട് എന്നിവർ സംബന്ധിച്ചു. photo : kodi10.jpg പന്നിക്കോട് എ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് സുലൈഖ പൊലുകുന്നത്ത് പുസ്തകം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.