റോഡരികിലെ വൻ കുഴി അപകടഭീഷണിയായി

മുക്കം: റോഡരികിലെ വൻ കുഴി അപകടഭീഷണിയാകുന്നു. മുക്കം-അരീക്കോട് റോഡിൽ മുക്കം ജുമാമസ്ജിദിന് സമീപം വ്യാഴാഴ്ച രൂപാന്തരപ്പെട്ട കുഴിയാണ് അപകടഭീഷണിയാവുന്നത്. വ്യാഴാഴ്ച ഒരു കാറി​െൻറ പിൻഭാഗം പെട്ടെന്ന് ഭൂമിയിലേക്ക് താഴ്ന്നതോടെയാണ് വലിയ കുഴി പ്രകടമായത്. നാട്ടുകാരുടെ സഹായത്തോടെ കാർ ഉയർത്തി അപകടം ഒഴിവാക്കുകയായിരുന്നു. ഇവിടെ തൽക്കാലം കുഴിയുടെ മുകളിൽ മരപ്പലകൾ വെച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡി​െൻറ വശത്താണ് കുഴിയുള്ളത്. തൊട്ട് സമീപത്തുകൂടെയാണ് ഓവുചാൽ കടന്നുപോകുന്നത്. മഴ പെയ്താൽ ഈ റോഡ് പലപ്പോഴും വെള്ളക്കെട്ടിലാണ്. MKMUC 2 മുക്കം ജുമാമസ്ജിദിന് സമീപത്തെ റോഡരികിൽ അപകടക്കെണിയായ വൻ ഗർത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.