പെൻഷൻ അദാലത്തിെൻറ മറവിൽ സർക്കാർവിരുദ്ധ സംഗമമെന്ന്; ജനപ്രതിനിധികൾ പ്രതിഷേധ ധർണ നടത്തി കൊടുവള്ളി: സാമൂഹിക സുരക്ഷ പെൻഷൻ തടഞ്ഞതിലെ അപാകതകൾ പരിഹരിക്കാനെന്ന പേരിൽ കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ പ്രായമായ പെൻഷനുകാരെ വിളിച്ചുവരുത്തി സർക്കാർവിരുദ്ധ സംഗമം നടത്തിയതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ശനിയാഴ്ച രാവിലെ 10നാണ് നഗരസഭ കമ്യൂണിറ്റി ഹാളിൽ പരിപാടി നടന്നത്. ഇക്കാര്യം കൗൺസിലർമാരോ ക്ഷേമകാര്യ സ്ഥിരംസമിതിയോ അറിഞ്ഞിരുന്നില്ലെന്നും എൽ.എൽ.ഡി.എഫ് ആരോപിച്ചു. പരിപാടിയിൽ ജീവനക്കാർ പങ്കെടുക്കാത്തത് ദുരൂഹതയാണ് ഉണ്ടാക്കിയത്. ഡെപ്യൂട്ടി ചെയർമാൻ സ്വാഗതപ്രസംഗം ആരംഭിച്ചപ്പോൾതന്നെ സർക്കാറിനെതിരെ നുണപ്രചാരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. അദാലത്തിെൻറ മറവിൽ പെൻഷൻകാരെ വിളിച്ചുവരുത്തി സർക്കാർവിരുദ്ധ സംഗമം നടത്തിയ ഭരണസമിതിക്കെതിരെ അദാലത്ത് നടന്ന ഹാളിനു മുന്നിൽ കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി. സ്ഥിരം സമിതി ചെയർമാൻ കെ.ബാബു ഉദ്ഘാടനം ചെയ്തു. വായോളി മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ, ഇ. സി.മുഹമ്മദ്, പി.കെ.ജമീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.