പ്രളയം: മരിച്ച രോഗിക്ക് സൗജന്യ പരിശോധന ലഭിച്ചില്ലെന്ന് പരാതി

കോഴിക്കോട്: എലിപ്പനി സംശയത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രോഗിക്ക് സൗജന്യ പരിശോധന നൽകിയില്ലെന്ന് ആക്ഷേപം. വയനാട് ചുണ്ടേൽ വിജിൻ നിവാസിൽ വിജയൻ പിള്ളയുടെ മകൻ വിജിൻ (29) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഗുരുതര പനിയെതുടർന്ന് വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച വിജിനെ രക്തപരിശോധനക്ക് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ അയച്ചു. പ്രളയബാധിതർക്ക് ചികിത്സയും സേവനവും സൗജന്യമായി നൽകണമെന്ന് സർക്കാർ നിർദേശമുണ്ട്. എന്നാൽ, എച്ച്.ഡി.എസ്, എ.സി.ആർ, എച്ച്.എൽ.എൽ, തുടങ്ങിയ ലാബുകളിൽ രക്തവുമായി സഹോദരൻ ചെന്നപ്പോൾ ഇത്തരം ഒരു ഉത്തരവില്ലായിരുന്നുവെന്ന് പറഞ്ഞ് മടക്കിയയക്കുകയായിരുന്നു. സഹോദരൻ തിരിച്ചെത്തിയപ്പോഴേക്കും വിജിൻ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.