വീൽചെയറിൽ ഇരുന്നു അജയ് തുടർപഠനം സ്വപ്നം കാണുന്നു

കുറ്റ്യാടി: വിധിയോട് പൊരുതി പ്ലസ്‌ ടുവരെ വിദ്യാഭ്യാസം നേടിയ അജയ്ദീപ് തുടർ പഠനം സ്വപ്നം കാണുന്നു. 12ാം വയസ്സിൽ അപൂർവരോഗം കാരണം ഇരു കാലുകളും തളർന്ന് കിടപ്പിലായി. വിവിധ ആശുപത്രികളിൽ മാസങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാവാതെ അവസാനം വീൽചെയറിൽ തളച്ചിടപ്പെട്ടു. ഊരത്ത് മാവുള്ള ചാലിൽ പ്രദീപ് കുമാറി​െൻറയും ബിന്ദുവി​െൻറയും മൂന്നു മക്കളിൽ രണ്ടാമനായ അജയ്യാണ് രോഗം വകവെക്കാതെ പഠിച്ച് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയത്. 12ാം വയസ്സിൽ ഡിസ്ക്കിനെ ബാധിച്ച തളർച്ചകാരണം കാലുകൾക്ക് സ്വാധീനക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറു മാസക്കാലത്തോളം ചികിത്സ നടത്തിയെങ്കിലും രോഗത്തിന്ന് മരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചു. അവിടെയും ഫലപ്രദമായ ചികിസ ലഭിച്ചില്ല. തുടർന്ന് നാട്ടിലെത്തി നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന് ഏറെയൊന്നും മുന്നോട്ടുകൊണ്ടുപോകാനുമായില്ല. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറിയിൽനിന്നാണ് അജയ് പ്ലസ് ടു പാസായത്. നിർമാണം പൂർത്തീകരിക്കാത്ത വീട്ടിൽ കുന്നുമ്മൽ ബി.ആർ.സി വക ലഭിച്ച വീൽചെയറിൽ ഇരുന്ന് ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ് അജയ്ദീപ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.