കൂത്താളിയില്‍ പ്രതിരോധം ഊർജിതം

പേരാമ്പ്ര: മഴക്കാല പൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തില്‍ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സർവകക്ഷിയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അഭിലാഷ് ബോധവത്കരണ ക്ലാസെടുത്തു. വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതല സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. നിപ വൈറസ് ബാധയുടെ പേരില്‍ അസത്യങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. മോദിയുടെ കോലം കത്തിച്ചു പേരാമ്പ്ര: നിത്യേനയുണ്ടാവുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പന്തിരിക്കര കവുങ്ങുള്ള ചാലിൽ യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സി.പി.എം പന്തിരിക്കര ലോക്കൽ കമ്മിറ്റി അംഗം കെ.പി. ജയേഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അമൃത് ലാൽ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി പി.കെ. വരുൺ, മേഖല കമ്മിറ്റി അംഗം ഷിജു നീട്ടുപാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.