അനധികൃതമായി മദ്യം വിറ്റയാൾ പിടിയിൽ

പടിഞ്ഞാറത്തറ: അനധികൃതമായി മദ്യം വിറ്റയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടംതൊഴിലാളികൾക്ക് മദ്യം വിൽക്കുന്നതിനിടെ 16ാംമൈലിൽ വെള്ളമുണ്ടക്കൽ വീട്ടിൽ അനിൽകുമാറിനെയാണ് (49) അറസ്റ്റ് ചെയ്തത്. ആറ് കുപ്പി മദ്യം പിടിച്ചെടുത്തു. ബുധനാഴ്ച പടിഞ്ഞാറത്തറ ഗവ. സ്കൂളിനു സമീപത്തുവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പടിഞ്ഞാറത്തറ എസ്.െഎ അബൂബക്കറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.